യുവരാജ് സിങ്ങിനെ ലോകകപ്പ് ട്വന്റി20 ടീമില്‍ നിന്നൊഴിവാക്കി, പകരം മനീഷ് പാണ്ഡെയെ ടീമില്‍ ഉള്‍പ്പെടുത്തി
കാല്‍ക്കുഴയ്ക്കേറ്റ പരുക്കിനെ തുടര്‍ന്ന് യുവരാജ് സിങ്ങിനെ ലോകകപ്പ് ട്വന്റി20 ടീമില്‍ നിന്നൊഴിവാക്കി. പകരം മനീഷ് പാണ്ഡെയെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് മനീഷ് പാണ്ഡെയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
ഓസീസിനെതിരായ മല്‍സരത്തിനിടെയാണ് യുവരാജിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റത്. വേദന സഹിച്ച് ക്രീസില്‍ തുടര്‍ന്ന യുവരാജ് 18 പന്തില്‍ 21 റണ്‍സെടുത്ത് കോഹ്ലിക്കൊപ്പം നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും യുവരാജ് കോഹ്ലി കൂട്ടുകെട്ടായിരുന്നു. യുവരാജ് തനിക്ക് നല്കിയ പിന്തുണ നിര്‍ണായകമായെന്ന് വിരാട് കോഹ്ലി മല്‍സര ശേഷം പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ മനീഷ് പാണ്ഡെയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ റെക്കോര്‍ഡ് ജയം നേടിയത്. നാളെ മുംബൈയിലാണ് ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് സെമിഫൈനല്‍ മല്‍സരം. എന്നാല്‍ യുവരാജ് സിങ്ങ് മാറിയതോടെ ഒരു മത്സരം പോലും കളിക്കാതെ പുറത്തിരുന്ന രഹാനയ്ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. പക്ഷെ ധോനിക്കും രവിശാസ്ത്രിക്കും രഹാനയുടെ ബാറ്റിങ്ങില്‍ വിശ്വാസമില്ലാത്തതിനാലാണ് മനീഷ് പാണ്ഡെയെ തിടുക്കത്തില്‍ ടീമിലെടുത്തതെന്നും പറയുന്നു. സെമിപോരാട്ടത്തിന് ഒരുങ്ങുന്ന ഇന്‍ഡ്യക്ക് യുവരാജിന്റെ പരിക്ക് ദോഷം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha