ആ നോബോളുകള്‍ ഇന്ത്യയെ ചതിച്ചു, അശ്വിന്റെയും പാണ്ഡെയുടെയും നോബോളുകള്‍ വിന്‍ഡീസിനെ രക്ഷിച്ചു
ഇന്ത്യ നന്നായി ബാറ്റ് ചെയ്ത് 192 റണ്‍സ് എടുത്തിരുന്നു. എന്നിട്ടും ഇന്ത്യ തോല്‍ക്കാന്‍ പ്രധാന കാരണം അശ്വിന്റെയും ഹാര്‍ത്തിക് പാണ്‌ഡെയുടെയും നോബോളുകള്‍ ആയിരുന്നു. പക്ഷേ ഇന്ത്യ എറിഞ്ഞത് നോബോളല്ലായിരുന്നുവെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടു പ്രധാന താരങ്ങള്‍ ഔട്ടായേനെ. ക്രിസ് ഗെയ്‌ലിനെ തുടക്കത്തില്‍ തന്നെ ഔട്ടാക്കാനായെങ്കിലും കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യക്കായില്ല. രണ്ട് നോ ബോളുകളും സിമ്മണ്‍സിന് രക്ഷയായി. തിരിച്ചു വന്ന സിമ്മണ്‍സ് കളംനിറഞ്ഞ് കളിച്ചു. അതോടെ 82 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിനെ ഫൈനലിലെത്തിച്ചു.
നോബോളിന് ഒരു മല്‍സരത്തെ വിപ്ലവകരമായ രീതിയില്‍ മാറ്റി മറിക്കാമെന്ന് ഇന്ത്യ ഇന്നു പഠിച്ചു. ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് വെസ്റ്റ് ഇന്‍ഡീസിന്റെ എതിരാളി. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട സിമ്മണ്‍സ് 51 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സും സഹിതം 83 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയും കളിയിലെ കേമനുമായി. 47 പന്തില്‍ നിന്നും 11 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 89 റണ്‍സെടുത്ത് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് താങ്ങായ കോഹ്‌ലിയുടെ പോരാട്ടം വിഫലവുമായി.
നേരത്തെ, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഉജ്വല അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളേറ്റിയ ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നേടിയത് 192 റണ്‍സ്. 47 പന്തുകള്‍ നേരിട്ട കോഹ്‌ലി 11 ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 89 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രോഹിത് ശര്‍മ (31 പന്തില്‍ 43), രഹാനെ (35 പന്തില്‍ 40) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. ധോണി 15 റണ്‍സോടെ പുറത്താകാതെ നിന്നു.
മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ–രഹാനെ സഖ്യവും (62), രണ്ടാം വിക്കറ്റില്‍ രഹാനെ–കോഹ്‌ലി സഖ്യവും (66) പിരിയാത്ത മൂന്നാം വിക്കറ്റില്‍ കോഹ്‌ലി–ധോണി സഖ്യവും (64) അര്‍ധസെ!ഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. വിന്‍ഡീസിനായി ബദ്രി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ശിഖര്‍ ധവാന് പകരം ടീമിലെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഒന്നാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 7.2 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം പതുക്കെ കത്തിക്കയറിയ ഇരുവരും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറില്‍. 31 പന്തില്‍ 43 റണ്‍സെടുത്ത രോഹിത് ശര്‍മയെ സാമുവല്‍ ബദ്രി മടക്കി. മൂന്നു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശര്‍മയുടെ ഇന്നിങ്‌സ്.
തുടര്‍ന്നെത്തിയ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ തുടക്കത്തില്‍ തന്നെ രണ്ട് റണ്ണൗട്ടുകളില്‍ നിന്ന് രക്ഷപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിനും ഡ്വെയിന്‍ ബ്രാവോയും സമ്മാനിച്ച 'ലൈഫ്' മുതലാക്കി ബാറ്റുചെയ്ത കോഹ്‌ലി അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. ടൂര്‍ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ച രഹാനെയും മികച്ച കളി കെട്ടഴിച്ചതോടെ രണ്ടാം വിക്കറ്റിലും ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 8.1 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 66 റണ്‍സ്. രഹാനെയെ പുറത്താക്കി ആന്ദ്രെ റസല്‍ കൂട്ടുകെട്ട് പൊളിച്ചു. റസലിന്റെ പന്ത് ബൗണ്ടറി കടത്താനുള്ള രഹാനെയുടെ ശ്രമം ഡ്വെയിന്‍ ബ്രാവോയുടെ ഉജ്വല ക്യാച്ചില്‍ അവസാനിച്ചു. 35 പന്തില്‍ രണ്ടു ബൗണ്ടറികള്‍ മാത്രം ഉള്‍പ്പെടെയാണ് രഹാനെ 40 റണ്‍സെടുത്തത്.
തുടര്‍ന്ന് ധോണി എത്തിയതോടെ കോഹ്‌ലി യഥാര്‍ഥ കോഹ്‌ലിയായി. മോശം പന്തുകളെ അതിര്‍ത്തി കടത്തിയും വിക്കറ്റുകള്‍ക്കിടയിലൂടെ മികച്ച പരസ്പരധാരണയോടെ ഓടിയെത്തിയും ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ 33–ാം പന്തില്‍ കോഹ്‌ലി അര്‍ധസെഞ്ചുറിയിലെത്തി. ടൂര്‍ണമെന്റില്‍ കോഹ്‌ലിയുടെ മൂന്നാം അര്‍ധസെഞ്ചുറി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കോഹ്‌ലിയാണ് ഇന്ത്യന്‍ സ്‌കോര്‍ 192ല്‍ എത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha