ഇന്ത്യന്‍ തോല്‍വി ആഘോഷമാക്കി പോസ്റ്റിട്ട ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം ഇന്ത്യന്‍ ഫാന്‍സിന്റെ ട്രോളിന് ഇരയായി
വെസ്റ്റിന്‍ഡീസിനെതിരെ ട്വന്റി20 ലോകകപ്പ് സെമിയില്‍ തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം. മത്സരത്തിന് ശേഷം സന്തോഷം ഇതാണ് ഇന്ത്യ സെമി ഫൈനലില്‍ തോറ്റു എന്നായിരുന്നു മുഷ്ഫിക്കുര്‍ ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം ഇന്ത്യന്‍ ആരാധകര്‍ മുഷ്ഫിക്കുറിന്റെ ട്വിറ്ററില്‍ കയറി ഇറങ്ങി. ട്രോളുകള്‍ പോസ്റ്റ് ചെയ്തും ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ അവസാന ഓവറിലെ റണ്‍ ഔട്ടുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും മുഷ്ഫിഷ്‌ക്കുറിനെ കൊന്ന് കൊലവിളിച്ചു എന്നു തന്നെ പറയണം.
ധോണിയുടെ പ്രെസ്സ് മീറ്റ് ടിവിയില്‍ കാണുന്ന ചിത്രം എടുത്ത് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മുഷ്ഫിക്കുര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
എന്നാല്‍ തോല്‍വിയിലും ജയത്തിലും അമിതാഹ്ലാദം കാട്ടാത്ത ഇന്ത്യന്‍ നായകന്‍ മാഹിയുടെ ചിത്രം കാണുമ്പോള്‍ ഇന്ത്യന്‍ ഫാന്‍സിന്റെ വികാരമെന്തെന്ന് അതോടെ മുഷ്ഫിക്കുറിന് മനസ്സിലായി. ആരാധകരുടെ നിശിത വിമര്‍ശനത്തെ തുടര്‍ന്ന് മുഷ്ഫിക്കുര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് ക്ഷമാപണം നടത്തുകയും താന്‍ വെസ്റ്റിന്‍ഡീസിന്റെ വലിയ ഫാനാണെന്നും താരം കുറിച്ചു.
പിന്നീട് വിന്‍ഡീസിനെ സപ്പോര്‍ട്ട് ചെയ്തും മുഷ്ഫിക്കുര്‍ പോസ്റ്റിട്ടു. ഏതായാലും ഇന്ത്യയെ കളിയാക്കിയ ആദ്യ പോസ്റ്റിന് മുഷ്ഫിക്കുറിന് മുട്ടന്‍ പണിയാണ് ഇന്ത്യന്‍ ആരാധകര്‍ കൊടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha