ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് ഇരട്ടക്കിരീടം
ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് കിരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പുരുഷ വിഭാഗവും ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് വനിതാ വിഭാഗവും. ലോകകപ്പ് ട്വന്റി20 ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.
അവസാന ഓവറില്‍ വിന്‍ഡീസിന് വിജയത്തിലേക്ക് 19 റണ്‍സ് വേണ്ടിയിരിക്കെ വിജയമുറപ്പിച്ചതാണ് ഇംഗ്ലണ്ട്. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ നാലു പന്തും നിലംതൊടാതെ പറത്തിയ ബ്രാത്ത്‌വയ്റ്റ് രണ്ടു പന്തും നാലു വിക്കറ്റും ബാക്കിനിര്‍ത്തി വിന്‍ഡീസിനെ അവിശ്വസനീയമായി വിജയത്തിലെത്തിച്ചു. അതും ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ട്വന്റി20 ലോകകിരീടം നേടുന്ന ടീമെന്ന ഖ്യാതിയോടെ.
കൂട്ടത്തകര്‍ച്ചയ്ക്കിടയിലും 66 പന്തില്‍ 85 റണ്‍സുമായി വിന്‍ഡീസ് പ്രതീക്ഷകള്‍ കെടാതെ കാത്ത മര്‍ലോണ്‍ സാമുവല്‍സിനും കൊടുക്കണം പകുതി മാര്‍ക്ക്. ഒന്‍പത് റണ്‍സിനിടെ ഗെയ്ല്‍, ജോണ്‍സന്‍ ചാള്‍സ് എന്നീ വമ്പനടിക്കാരെ നഷ്ടപ്പെട്ട ശേഷമായിരുന്നു വിന്‍ഡീസിന്റെ തിരിച്ചടിയെന്നത് വിജയത്തിന്റെ മധുരം കൂട്ടുന്നു.
എട്ടു വിക്കറ്റിന്റെ അനായാസ ജയത്തോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ഓസ്‌ട്രേലിയയുടെ ലോകകപ്പിലെ അപ്രമാദിത്വം അവസാനിപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് വനിതകള്‍ മൂന്നു പന്തും എട്ടു വിക്കറ്റും ബാക്കി നില്‍ക്കെ പിന്നിട്ടു.
ഓപ്പണര്‍മാരായ ഹെയ്‌ലി മാത്യൂസും (45 പന്തില്‍ 66) സ്‌റ്റെഫാനി ടെയ്‌ലറും (57 പന്തില്‍ 59) ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 120 റണ്‍സാണ് വിന്‍ഡീസ് വിജയം അനായാസമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha