ഇല്ലായമയിലും നന്മക്കായി പണം കണ്ടെത്തി വെസ്റ്റ് ഇന്‍ഡീസ് ടീം
ഇന്ത്യയില്‍ ക്രിക്കറ്റെന്നത് പണം കൊണ്ടുള്ള കളിയായിരിക്കാം. എന്നാല്‍, ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് എന്നത് ഒരു വികാരമാണ്. പല ഭാഗങ്ങളായി കിടക്കുന്ന കരീബിയന്‍ പ്രവിശ്യകളെ കൂട്ടിയോജിപ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് എന്ന ഒറ്റ വികാരത്തിലേക്കെത്തിക്കുന്ന പാലമാണത്.
വിന്‍ഡീസ് ക്രിക്കറ്റിന്റെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുത്തരിയല്ല. അതിലേറ്റവും ഒടുവിലത്തേതായിരുന്നു ലോകകപ്പിന് മുന്‍പ് ടീമിന് ജഴ്‌സി പോലുമുണ്ടായിരുന്നില്ലെന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ വാക്കുകള്‍. വിന്‍ഡീസ് ടീമിനേക്കുറിച്ചുള്ള ഈ 'ദാരിദ്ര വാര്‍ത്തകള്‍' പുറത്തുവരുന്നതിനിടെയിതാ വിന്‍ഡീസ് ടീം മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് സംഭാവന കൈമാറുന്ന നന്‍മയുടെ വാര്‍ത്തയും.
ഇന്ത്യയില്‍ താരങ്ങള്‍ക്ക് കോടികള്‍ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ മാന്യമായ വേതനം ലഭിക്കാത്തതിന്റെ പേരില്‍ പരമ്പര വരെ ഉപേക്ഷിക്കേണ്ടി വന്ന ടീം ആണ് വെസ്റ്റ് ഇന്‍ഡീസിന്റെത്. സമ്പന്നരുടെ പട്ടികയില്‍ ിടം പിടിക്കാന്‍ കോടികളുടെ പുറകെ നടക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവരുടെ മനസ്സ് കണേണ്ടത് തന്നെയാണ്. പരസ്യ വരുമാനത്തിലും മുന്നിലാണ് ഇന്ത്യന്‍ താരങ്ങള്‍.
വിന്‍ഡീസ് ടീം മാനേജരായ റൗള്‍ ലെവിസാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്‌റ്റേഴ്‌സിന് വിന്‍ഡീസ് ടീമിന്റെ സംഭാവന കൈമാറിയത്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. കളത്തില്‍ മാത്രമല്ല, ജീവിതത്തിലും ചാംപ്യന്‍മാരാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ് വിന്‍ഡീസ് ഇതിലൂടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha