ഹൃദയമിടിപ്പോടെ ആരാധകര്‍ ... ഇതിഹാസത്തിന്റെ വിടവാങ്ങല്‍ മത്സരത്തിന് തുടക്കമായി, ടോസ് നേടിയ വെസ്‌റ്റ് ഇന്റീസ് ബാറ്റ് ചെയ്യുന്നു
സച്ചിന്റെ വിടവാങ്ങല്‍ പരമ്പരക്ക് തുടക്കമായി. ആദ്യ മത്സരത്തില്‍ ടോസ് നേടിയ വെസ്‌റ്റിന്റീസ് ബാറ്റിംഗ് തെരെഞ്ഞെടുത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത് ശര്‍മയും, മൊഹമ്മദ് ഷമിയും അരങ്ങേറും. മത്സരം തുടങ്ങുന്നതിന് മുമ്പ് നടത്തിയ പ്രസ്‌താവനയില്‍ തനിക്ക് പിന്തുണ നല്‍കിയ എല്ലാ ആരാധകരോടും സച്ചിന്‍ നന്ദി പറഞ്ഞു.
സച്ചിന്റെ നൂറ്റിതൊണ്ണൂറ്റി ഒമ്പതാം മത്സരമാണിത്. അവസാന ടെസ്റ്റില്‍ സച്ചിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നാണ് ആരാധകലോകം കാത്തിരിക്കുന്നത്. തന്റെ കരിയറിന്റെ അവസാന പാദത്തില്‍ പ്രായം വരുത്തിയ ബലഹീനതകള്‍ എന്തൊക്കെയാണെന്ന് സച്ചിനും ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ വലിയ സമ്മര്‍ദ്ധത്തോടെ തന്നെയായിരിക്കും സച്ചിന്‍ പാഡണിയുക.
ജീവിതം മുഴുവന്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നത് സ്വപ്നം കണ്ട വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ 24 വര്‍ഷമായി ഈ സ്വപ്നത്തിലൂടെ ജീവിക്കുകയായിരുന്നു. ക്രിക്കറ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ല, കാരണം 11 വയസു മുതല്‍ ഇതു മാത്രമാണ് ഞാന്‍ ചെയ്തത്. രാജ്യത്തിനു വേണ്ടി ലോകം മുഴുവന്‍ ചുറ്റി കളിക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി കാണുന്നു. ഇരുന്നൂറാം ടെസ്റ്റ് സ്വന്തം മണ്ണില്‍ കളിക്കാനും, അങ്ങനെ ഈ കരിയര്‍ പൂര്‍ത്തിയാക്കാനും ആഗ്രഹിക്കുന്നു.
ഇതു വരെ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ബിസിസിഐയോട് നന്ദി പറയുന്നു. ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുമ്പോള്‍ വിരമിക്കാന്‍ അനുവദിക്കുന്നതിനും നന്ദി. ഇതുവരെ കാണിച്ച ക്ഷമക്കും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കാണിച്ച മനസിനും എന്റെ കുടുംബത്തോട് നന്ദി, എല്ലാത്തിനുമുപരി എന്റെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. അവരുടെ പ്രാര്‍ഥനയും ആശംസയും എന്നും എനിക്ക് എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു- വിരമിക്കല്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐയ്‌ക്ക് നല്‍കിയ കത്തില്‍ സച്ചിന്‍ പറഞ്ഞുവെച്ചു.
സച്ചിന്റെ സ്വന്തം നാടായ വാങ്കടെയിലായിരിക്കും വിടവാങ്ങല്‍ മത്സരം. കൊല്‍ക്കത്തിയില്‍ ഇന്നു നടക്കുന്ന മത്സരത്തിനെത്തിയ സച്ചിന് വന്‍ വരവേല്‍പ്പാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരുന്നത്. സച്ചിന്റെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമ ഡ്രസിംഗ് റൂമിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha