സച്ചിന് നല്ല നമസ്‌കാരം, ഒരു ജനതയുടെ വികാരമായ ക്രിക്കറ്റ് ദൈവം പടിയിറങ്ങുന്നു, വിന്‍ഡിസിനെതിരെയുള്ള വിജയം വിടവാങ്ങള്‍ മധുരമാക്കി
ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ ആ മതത്തിന്റെ ആരാധ്യനായ ദൈവം ഇതാ പടിയിറങ്ങുന്നു. ലോകമെമ്പാടുമുള്ള ആരാധകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്ന ആ വര്‍ത്ത എത്തിക്കഴിഞ്ഞു. അതെ സച്ചിന്‍ വിരമിച്ചു. സച്ചിന് വിജയത്തോടെ വിടവാങ്ങല്‍ സമ്മാനം നല്‍കുമെന്നുള്ള വാക്ക് ധോണി പാലിച്ചു.
വെസ്റ്റിന്റീസിനെതിരായ പരമ്പര സ്വന്തമാക്കി സച്ചിന് രാജകീയ യാത്രയയപ്പ്. മുംബൈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 126 റണ്‍സിനും ജയിച്ച് 2-0ന് പരമ്പര സ്വന്തമാക്കി. വിന്റീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 187 റണ്‍സില്‍ അവസാനിച്ചു.
53 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ദിനേശ് രാംദിന്‍ പുറത്താകാതെ നിന്നു. ശിവനാരായണ്‍ ചന്ദര്‍പോള്‍ (41), ക്രിസ് ഗെയ്‌ല്‍ (35) എന്നിവരും പൊരുതിയെങ്കിലും ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ വിന്‍ഡീസ് തോല്‍വി സമ്മതിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ വിന്റീസിനെ തകര്‍ത്ത ഓജ-അശ്വിന്‍ സഖ്യം തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും സന്ദര്‍ശകരുടെ അന്തകരായത്. ഓജ അഞ്ചും, അശ്വിന്‍ നാലും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ ഓജ 10 വിക്കറ്റുകള്‍ നേടി.
ഒന്നാം ഇന്നിംഗ്‌സില്‍ വിന്റീസ് ഉയര്‍ത്തിയ 182 റണ്‍സിന് മറുപടിയായി ഇന്ത്യ 495 റണ്‍സെടുത്തിരുന്നു. സച്ചിന്‍ 74 റണ്‍സെടത്ത് മികച്ച പ്രകടനം തന്നെയാണ് അവസാന ടെസ്റ്റില്‍ കാഴ്‌ചവെച്ചത്. നരേന്റെ പന്തില്‍ സമിക്ക് ക്യാച്ച് സമ്മാനിച്ചാണ് ലിറ്റില്‍ മാസ്റ്റര്‍ മടങ്ങിയത്. ഇന്ത്യക്കുവേണ്ടി ചേതേശ്വര്‍ പൂജാരയും, രോഹിത് ശര്‍മയും സെഞ്ചുറികള്‍ നേടി. സച്ചിനെ കൂടാതെ കോഹ്‌ലിയും അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ഇനി സച്ചിന്റെ ഷോട്ടുകള്‍ ഓര്‍മ്മയില്‍ മാത്രം. ക്രിക്കറ്റിനെ ഇത്രയും ജനകീയമാക്കുന്നതില്‍ സച്ചിന്റെ ഷോട്ടുകളുടെ പങ്ക് ഒട്ടും ചെറുതല്ല. സച്ചിന്‍ യുഗത്തില്‍ ജനിച്ചു വളരാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നവര്‍ ഒട്ടും ചെറുതല്ല. സച്ചിന്‍ പടിയിറങ്ങിയെങ്കിലും, മഹാപ്രതിഭകളുടെ ലോകത്ത് സച്ചിന്‍ എന്നും ഒരു ആവേശം തന്നെയായിരിക്കും എന്നതിന് സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha