രവീന്ദ്ര ജഡേജയുടെ മികവില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് സമനില
രവീന്ദ്ര ജഡേജയുടെ മികവില്‍ ന്യൂസിലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് സമനില. ന്യൂസിലണ്ട് പടുത്തുയര്‍ത്തി മികച്ച സ്‌ക്കോറായ 314 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 45 ഓവര്‍ വരെ കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. സമനില നേടിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര സജീവമാക്കി നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 2-0 ത്തിന് പിന്നിലാണ്.
അവസാന ഓവറില്‍ ജയിക്കാന്‍ പതിനെട്ട് റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ ജഡേജയുടെ ബാറ്റിങിന്റെ പിന്‍ബലത്തോടെ പതിനേഴ് റണ്‍സ് വാരിക്കൂട്ടി മത്സരം സമനിലയിലാക്കി. 45 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത ജഡേജ പുറത്താവാതെ നിന്നു.
നേരത്തെ ഗുപ്ടീലിന്റെയും വില്ല്യംസണിന്റെയും മികവിലാണ് ന്യൂസിലണ്ട് 314 റണ്‍സ് പടുത്തുയര്‍ത്തിയത്. ബൗളിങ് നിര വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും ഇരുവര്‍ക്കും വലിയ സ്‌ക്കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. രോഹിത് 39 റണ്‍സും ധവാന്‍ 28 റണ്‍സുമെടുത്തു. സ്‌പോര്‍ട്ടി വിക്കറ്റുകളില്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എന്ന് വെളിപ്പെടുത്തുന്ന പ്രകടനമാണ് ഓപ്പണര്‍മാര്‍ക്ക് പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. പിന്നീട് സുരേഷ് റെയ്‌നയും ധോനിയും ആശ്വിനും ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
https://www.facebook.com/Malayalivartha