ക്രിക്കറ്റ് ലോകത്ത് ഇനി എല്‍ . ഇ .ഡി . സ്റ്റംപുകള്‍
ദുബായില്‍ വെള്ളിയാഴ്‌ച ആരംഭിച്ച അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആദ്യമായി എല്‍ .ഇ.ഡി സ്റ്റംപുകള്‍ ഉപയോഗിക്കുന്നു. സെമിയിലും ഫൈനല്‍ കളിയിലുമാണ് ഈ പുതിയ പരിഷ്‌കാരം പരീക്ഷിക്കുന്നത്. ടെലിവിഷന്‍ സംപ്രേഷണത്തിന് മോടി കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കണ്ടെത്തല്‍. അണ്ടര്‍ 19 ലോകകപ്പിലെ 11 മത്സരങ്ങളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം പ്രക്ഷേപണം ചെയ്യുന്നു. റീപ്ലെ ചെയ്യുമ്പോള്‍ ബെയിലിന്റെയും ക്രിക്കറ്റിന്റെയും നില തെറ്റാതെ കൃത്യമായി അറിയുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ .ഇ.ഡി സ്റ്റമ്പുകള്‍ ഉപയോഗിച്ചു നോക്കുന്നത്. ഇത് ഇളകിയാല്‍ ബെയിലുകളും സ്റ്റമ്പുകളും സ്വയം പ്രകാശിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിനകത്തിരുന്ന് കളി കാണുന്നവര്‍ക്കും ഈ പ്രകാശം കാണാനാവും.
https://www.facebook.com/Malayalivartha