പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് അണ്ടര്‍ 19 ലോകകപ്പില്‍ ജയം
അബുദാബിയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ 40 റണ്‍സിന് ഇന്ത്യയ്‌ക്ക് വിജയം. രണ്‍ദീപ് ഹൂഡ അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയുണ്ടായി. സര്‍ഫറാസ് ഖാന്റെയും മലയാളി താരം സഞ്‌ജു നി സാംസണ്‍ന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയ്‌ക്ക് തെറ്റില്ലാത്ത സ്‌കോര്‍ നേടാന്‍ കഴിഞ്ഞത് .
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ് 7 വിക്കറ്റ് നഷ്‌ടത്തില്‍ 262 റണ്‍സ് എടുത്തു. രണ്ടാമത് ഇറങ്ങിയ പാകിസ്ഥാന്‍ 8 പന്ത് ബാക്കി നില്‍ക്കെ 222 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ 109 റണ്‍സെന്ന ശക്തമായ നിലയിരുന്ന പാകിസ്‌താനെ ദീപക് ഹൂഡയുടെ മികച്ച ബൗളിംഗാണ് തകര്‍ത്തുകളഞ്ഞത്. 10 ഓവറില്‍ 41 റണ്‍സ് വിട്ടു കൊടുത്ത ഹൂഡ 5 വിക്കറ്റ് വീഴ്‌ത്തി. മുമ്പ് സഞ്‌ജു വി സാംസണ്‍ന്റെയും സര്‍ഫറാസ് ഖാന്റെയും അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ കഴിഞ്ഞത്. സഞ്‌ജു 68 ഉം സര്‍ഫറാസ് ഖാന്‍ 74 റണ്‍സു നേടി.
പാകിസ്ഥാന്‍ 263 റണ്‍സ് വിജയലക്ഷ്യവുമായിട്ടാണ് രംഗത്തിറങ്ങിയത്. മികച്ച തുടക്കമായിരുന്നു അവരുടേത്. സമി-അസ്ലം ഇമാം ഉള്‍ഹബ് കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ 109 റണ്‍സെടുത്തു. സമി 69 ഉം ഇമാം ഉള്‍ഹഖ് 39 റണ്‍സുമെടുത്ത് പുറത്തായി.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യയ്‌ക്ക് ഇത്തവണയും ജയിക്കാനായാല്‍ നാലു തവണ കിരീടം നേടുന്ന ആദ്യ രാജ്യമായിരിക്കും ഇന്ത്യ .
https://www.facebook.com/Malayalivartha