ഏഷ്യാകപ്പില്‍ ധോണിയില്ല : ടീമിനെ കോഹ്ലി നയിക്കും
ഏഷ്യാകപ്പ് ടീമില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പരിക്കേറ്റതിനെ തുടര്‍ന്ന് ഒഴിവാക്കി. എന്നാല്‍ ധോണിയുടെ ഇപ്പോഴുള്ള പ്രകടനങ്ങള്‍ മോശമായതുകൊണ്ടാണ് നായകസ്ഥാനത്ത് നിന്നും നീക്കാന്‍ കാരണമെന്നും അറിയുന്നു.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് ധോണിക്ക് പരിക്കേറ്റതെന്ന് ബിസിസിഐ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ദിനേശ് കാര്‍ത്തിക്കിനെയാണ് ധോണിക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്.
വിരാട് കോഹ്ലിയാവും ധോണിക്കു പകരം ഇന്ത്യയെ നയിക്കുക. ബംഗ്ലാദേശില്‍ വച്ച് ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് ഏഷ്യാകപ്പ് . ഇന്ത്യയുടെ ആദ്യമത്സരം ഫെബ്രുവരി 28 ന് ശ്രീലങ്കയ്ക്കെതിരായിട്ടാണ് .
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കണമെന്നുള്ള അഭിപ്രായങ്ങളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha