ബാറ്റിംഗ് മറന്നുപോയ ഇന്ത്യ പാകിസ്താനോട് തോറ്റു
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ പാകിസ്താന് ആറ് വിക്കറ്റിന് ജയിച്ചു. 228 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 48.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ നാസിര്‍ ജാംഷെദ് 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റ മത്സരം കളിച്ച ഭൂവനേശ്വര്‍ കുമാര്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ, അശോക് ദിന്‍ഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി പുറത്താകാതെ 113 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 29 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയിലായ ഇന്ത്യയെ റെയ്നയെയും അശ്വിനെയും കൂട്ടുപിടിച്ച് ധോനി ഭദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. റെയ്ന 43ഉം അശ്വിന് പുറത്താകാതെ 31ഉം റണ്‍സെടുത്തു.
https://www.facebook.com/Malayalivartha