അങ്ങനെ ഇന്ത്യ ഡല്‍ഹിയില്‍ കരകയറി, ബൗളര്‍മാരുടെ മികവില്‍ ജയിച്ചത് 10 റണ്‍സിന്
അങ്ങനെ പാകിസ്‌താനുമായുള്ള അവസാന ഏകദിനത്തില്‍ 10 റണ്‍സിന് ഇന്ത്യ ജയിച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാന് 168 റണ്‍സ് എടുക്കണമായിരുന്നു. എന്നാല്‍ 48.5 ഓവറില്‍ 157 റണ്‍സിന് പാകിസ്‌താന്‍ പുറത്തായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ ധോനിയുടെ തീരുമാനത്തിന് കനത്ത തിരച്ചടിയായി 66 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഗൗതം ഗംബീര്‍(15) യുവരാജ് സിംഗ്(23) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. രഹാനെ 4നും വിരാട് കോലി 7നും പുറത്തായി.
ഗംബീറിനെയും രഹാനെയെയും മുഹമദ് ഇര്‍ഫാന്‍ മടക്കിയപ്പോള്‍ വിരാട് കോലി ജുനൈദ് ഖാന്റെ പന്തില്‍ യുസഫ് ഖാന് ക്യാച്ച് നല്‍കി പുറത്തായി. 23 പന്തില്‍ നിന്ന് 23 പന്തെടുത്ത് മികച്ച ഫോമില്‍ കളിച്ചു വരികയായിരുന്ന യുവരാജ് സിംഗ് മുഹമദ് ഹഫീസിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡ് ആവുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച ട്വന്റി ട്വന്റി മത്സരത്തിലും ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റ ഇന്ത്യയ്ക്ക് മാനം കാക്കാന്‍ ഇന്നത്തെ മത്സരം ജയിച്ചേ തീരുമായിരുന്നു.
https://www.facebook.com/Malayalivartha