ട്വന്റി - 20 : വെസ്റ്റീന്‍ഡീസിനെ ഇന്ത്യ തകര്‍ത്തു ; രോഹിതിനും കൊഹ്‌ലിക്കും അര്‍ദ്ധ സെഞ്ച്വറി
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ ടെന്‍ റൗണ്ടിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ വെസ്റ്റീന്‍ഡീസിനെ 7 വിക്കറ്റിന് തോല്‍പിച്ചു. സ്‌പിന്നരുടെ മികവില്‍ വിന്‍ഡീസിനെ 129 റണ്‍സില്‍ തളച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവനെ (0) നഷ്‌ടമായി. പിന്നാലെ എത്തിയ വിരാട് കൊഹ്‌ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 107 ല്‍ നില്‍ക്കുമ്പോഴാണ് ആന്ദ്രേ റസലിന്റെ പന്തില്‍ കൊഹ്‌ലി പുറത്താകുന്നത്. 41 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറും അടക്കം 54 റണ്‍സാണ് കൊഹ്‌ലിയുടെ സംഭാവന.
62 റണ്‍സെടുത്ത രോഹിത് പുറത്താകാതെ നിന്നു 2 സിക്‌സറുകളും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. 10 റണ്‍സെടുത്ത യുവരാജ്‌സിംഗ് ജയിക്കാന്‍ ഒരു റണ്‍സും മൂന്ന് പന്തും ശേഷിക്കെയാണ് പുറത്തായത്. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌നയാണ് വിജയ റണ്‍ നേടിയത്.
വിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയിലിനും(34) സിമണ്‍സിനും (27) മാത്രമാണ്. ഇന്ത്യന്‍ ബൗളിങ്ങ് നിരയ്‌ക്കു മുന്നില്‍ അല്‌പമെങ്കിലും പ്രതിരോധിക്കാനായത്. ഇന്ത്യയ്‌ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നും അമിത് മിശ്ര രണ്ട് വിക്കറ്റും വീഴ്‌ത്തി. അശ്വിന്‍ ഒരു വിക്കറ്റ് നേടി.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.
https://www.facebook.com/Malayalivartha