ആ 75 കോടി എവിടെ നിന്ന്? ധോണിക്കെതിരെ അന്വേഷണവുമായി ആദായ നികുതി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തും. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ് അന്വേഷണം. അമ്രപാല്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മഹേന്ദ്രസിംഗ് ധോണി. ആദായ നികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ശര്‍മ്മ ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. 2012 ധനകാര്യ വര്‍ഷത്തില്‍ ഇഷ്യൂ ചെയ്‌ത ചെക്ക് ഈ വര്‍ഷം മാത്രമേ മാറാനാകൂ. അമ്രപാലി ഗ്രൂപ്പില്‍ ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്തിന് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ അമ്രവാലി ഗ്രൂപ്പിന്റെ ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ഓഫീസുകളില്‍ റെയ്‌ഡിനുശേഷം ആദായനികുതി വകുപ്പ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലെ ജീവനക്കാരില്‍ നിന്നും ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ധോണിയുടെ നാടായ റാഞ്ചിയിലെ കമ്പനി ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 75 കോടിയുടെ ചെക്കിനെ കുറിച്ച് ധോണിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.
ചെക്കിനെ കുറിച്ച് ധോണിയും അമ്രവാലി ഗ്രൂപ്പും പരസ്‌പര വിരുദ്ധമായ വിശദീകരണമാണ് നല്‍കിയത്. ട്വിന്റി-20 ലോകകപ്പ് നടക്കുന്നതിനാല്‍ ധോണി ഇപ്പോള്‍ ബംഗ്ലാദേശിലാണ്. അവിടെ നിന്നും മടങ്ങിയതിനുശേഷമാകും ചോദ്യം ചെയ്യലെന്നു കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha