ശ്രീലങ്ക ട്വന്റി-20 ലോകകപ്പ് ഫൈനലില്‍
മഴ തടസപ്പെടുത്തിയ സെമിയില്‍ നിഡീസിനെ 27 രണ്ണിന് തോല്‍പ്പിച്ചു. ശ്രീലങ്കയും വെസ്റ്റിന്റീസും തമ്മിലുളള ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിലേയ്‌ക്ക് ക്ഷണിക്കപ്പെടാതെ മഴി അതിഥിയായെത്തിയപ്പോഴാണ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലങ്ക ഫൈനിലിലെത്തി. ശ്രീലങ്ക ഉയര്‍ത്തിയ 160/6 എന്ന സ്‌കോറിനെതിരെ വിന്‍ഡീസ് 13.5 ഓവറില്‍ 80/4 എന്ന സ്‌കോറിലെത്തിയപ്പോഴാണ് മഴയെത്തിയത്.തുടര്‍ന്നാണ് നിലവിലുളള ചാമ്പ്യന്‍മാര്‍ക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നത്.
ആദ്യ നാലോവറില്‍ 41 രണ്‍ നേടിയശേഷമാണ് ലങ്കയുടെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 12 പന്തില്‍ രണ്ട് വീതം ഫോറും സ്‌ക്‌സുമടിച്ച് വീര്യം കാട്ടിയ കുശാല്‍ പെരേരയെ ക്ലീന്‍ ബൗള്‍ഡാക്കി ക്രിഷ്‌മാര്‍ സാന്റോക്കിയാണ് വിന്‍ഡീസിന് ആദ്യ ആശ്വാസം നല്‍കിയത്.
മറുപടിക്കിറങ്ങിയ വിന്‍ഡീസ് ആദ്യ ഓവറില്‍ നേടിയത് 17 റണ്ണാണ്. എന്നാല്‍ പിന്നീടുളള ആറോവറുകളില്‍ നിന്ന് ആകെ നേടാനായത് 17 റണ്ണും. ഇതിനിടയില്‍ രണ്ട് വിക്കറ്റും നിഷ്‌ടമായിരുന്നു. നായകനായിറങ്ങിയ ലസിത് മലിംഗയാണ് അപകടകാരികളായ വിന്‍ഡീസ് ഓപ്പണര്‍മാരെ ക്ലീന്‍ ബൗള്‍ഡാക്കിക്കളഞ്ഞത്. വിന്‍ഡീസ് 80/4 എന്ന നിലയിലായപ്പോഴേയ്‌ക്കും മഴ കാരണം കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha