സച്ചിന്റെ വിരമിക്കല്‍ ചിത്രം വിസ്ഡന് ഫോട്ടോ ഓഫ് ദി ഇയര്‍
സച്ചിന് ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ ടെസ്റ്റിലെ ചിത്രം വിസ്ഡണ്‍ ഫോട്ടോ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന വിരമിക്കല്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനായി സ്റ്റെയര്‍കേസ് ഇറങ്ങിവരുന്ന സച്ചിന്റെ ചിത്രത്തിനാണ് അംഗീകാരം.
മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി 500 ഓളം ചിത്രങ്ങളാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. അന്തിമ പട്ടികയില്‍ ഇടംപിടിച്ച 11 ചിത്രങ്ങളില്‍ നിന്നാണ് സച്ചിന്റെ ചിത്രം ഈ വര്‍ഷത്തെ വിസ്ഡണ്‍ ഫോട്ടോ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. മിഡ് ഡേ ഫോട്ടോഗ്രാഫര്‍ അതുല്‍ കുബ്ലെയാണ് ചിത്രം പകര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha