ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക് വിജയത്തുടക്കം
ഒത്തുകളിയും വാതുവയ്‌പ്പും കടന്നാക്രമിച്ച ആറാം സീസണിന്റെ ഓര്‍മ്മകള്‍ ഉപേക്ഷിച്ച് അതിവേഗ ക്രിക്കറ്റിന്റെ പുതിയ പതിപ്പിന് അബുദാബിയില്‍ തുടക്കമായി. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ.പി.എല്‍ ഏഴാം സീസണിന്റെ ആദ്യമത്സരത്തിന് യു.എ.ഇയിലാണ് തുടക്കമിട്ടത്. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബെയ് ഇന്ത്യന്‍സിനെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 41 റണ്‍സ് കീഴടക്കി. ടോസ് നേടിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബയ്‌ക്ക് 7 വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് നേടാനേ കഴിഞ്ഞുളളൂ.
ട്വന്റി-20 ലോകകപ്പില്‍ ലങ്കയെ കിരീടത്തിലേക്ക് നയിച്ചതിന്റെ തിളക്കത്തിലിറങ്ങിയ മലിംഗ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഗംഭീറിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കാലിസും പാണ്‌ഡയും ചേര്‍ന്ന് പതിയെ കാലുറപ്പിച്ചശേഷം തകര്‍ത്തടിക്കാന്‍ തുടങ്ങി.
17-ാം ഓവറില്‍ മലിംഗ പാണ്‌ഡെയെയും ക്ലീന്‍ബൗള്‍ഡാക്കിയതോടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. 53 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും പാണ്‌ഡെ പറത്തിയിരുന്നു. പിന്നാലെയിറങ്ങിയ ഉത്തപ്പയെ (1) സഹീര്‍ പുറത്താക്കി. അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി സൂര്യകുമാര്‍ യാദവ് ടീമിനെ 163 ലെത്തിച്ചു.
https://www.facebook.com/Malayalivartha