ഐ.പി.എല്‍ മത്സരത്തില്‍ സണ്റെയിഡേഴ്സിനെതിരെ രാജസ്ഥാന് 32 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വി
ഹൈദരാബാദ് സണ്‍ റൈഡേഴ്സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് 32 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 134 റണ്‍സെന്ന താരതമ്യേന ദുര്‍ബലമായ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് റോയല്‍സ് 19.5 ഓവറില്‍ 182 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു. 4 ഔവറില്‍ 14 റണ്‍സ് വഴങ്ങി നാല് രാജസ്ഥാന് വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി. നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നായകന് ഷേന്വാട്ട്സണും രജിത് ഭാട്ട്യയും ചേര്‍ന്നാണ് ഹൈദരാബാദിനെ സ്കോര്‍ നേടുന്നതിന് നിന്ന് തടഞ്ഞത്. രണ്ടോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വാട്ട്സണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha