ഐപിഎല്‍ കിരീടം ഷാറൂഖ് ഖാന്‍ റൈഡേഴ്‌സിന്... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3 വിക്കറ്റിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തു
ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ രണ്ടാം ഐപിഎല്‍ കിരീട നേട്ടമാണിത്.
ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 3 പന്ത് ബാക്കി നില്‍ക്കെ നൈറ്റ് റൈഡേഴ്‌സ് മറികടന്നു. രണ്ട് ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. സീസണിലെ മൂന്നാം സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനമികവിലായിരുന്നു പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.
ആറ് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ വിജയത്തിലെത്തിച്ച പാണ്ഡെയാണ് കളിയിലെ താരം. 55 പന്തിലാണ് സാഹ 115 റണ്‍സ് നേടിയത്. 10 ബൗണ്ടറികളും 8 സിക്‌സറുകളും അടങ്ങുന്നതാണ് സാഹയുടെ ഇന്നിംഗ്‌സ്.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 6 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ഉത്തപ്പയെ നഷ്ടമായി. ബാറ്റിംഗ് പൂരത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ തന്നെ റണ്‍റേറ്റ് നിലനിര്‍ത്താനായതാണ് കൊല്‍ക്കത്തയുടെ വിജയരഹസ്യം. 50 പന്തിലാണ് പാണ്ഡെ 94 റണ്‍സ് നേടിയത്. 7 ബൗണ്ടറികളും 6 സിക്‌സറുകളും പാണ്ഡെയുടെ ബാറ്റില്‍ നിന്നു പിറന്നു. 36 റണ്‍സെടുത്ത യൂസഫ് പത്താന്‍ പാണ്ഡെയ്ക്ക് മികച്ച പിന്തുണ നല്‍കി.
പഞ്ചാബ് നിരയില്‍ കരണ്‍വീര്‍ സിംഗ് നാല് വിക്കറ്റ് വീഴ്ത്തി. 660 റണ്‍സോടെ സീസണില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റോബിന്‍ ഉത്തപ്പയ്ക്കാണ് ഓറഞ്ച് ക്യാപ്. 23 വിക്കറ്റ് നേട്ടത്തോടെ പര്‍പ്പിള്‍ ക്യാപ് ചെന്നൈയുടെ മോഹിത് ശര്‍മ്മ സ്വന്തമാക്കി. പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്വെല്ലിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha