ചെന്നൈ ടെസ്റ്റ് ആസ്‌ട്രേലിയ 380ന് പുറത്ത്, അശ്വിന് ഏഴ് വിക്കറ്റ്
ചെന്നൈയില്‍ വച്ച് നടക്കുന്ന ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ആസ്‌ട്രേലിയ 380 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റിന് 316 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആസ്‌ട്രേലിയയ്‌ക്ക് സ്‌കോര്‍ 361ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും നഷ്‌ടമായി. 130 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ജഡേജ പുറത്താക്കി. അവസാന വിക്കറ്റും വീഴ്‌ത്തി അശ്വിന്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി.
https://www.facebook.com/Malayalivartha