സച്ചിന് വീണ്ടും കളിക്കളത്തിലേക്ക്
സച്ചിന് തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യമായി ഒരു മത്സരത്തില്‍ കളിക്കാനിറങ്ങുന്നു. മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) ഇരുന്നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിങ്കപ്പൂരില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തിലാണ് സച്ചിന് കളിക്കാനൊരുങ്ങുന്നത്.. സച്ചിന് നയിക്കുന്ന എം.സി.സി ഇലവനും മുന്‍ ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ത് വോണ്‍ നയിക്കുന്ന ലോക ഇലവനും ഏറ്റുമുട്ടുന്ന ഏകദിന മത്സരം അടുത്ത മാസം അഞ്ചിനാണ്. എം.സിസി ഇലവനില്‍ സച്ചിനെ കൂടാതെ കരീബിയന്‍ ബാറ്റിങ് ഇതിഹാസം ബ്ര.യാന്‍ ലാറയും കളിക്കും.
https://www.facebook.com/Malayalivartha