മിന്നുന്ന വിജയവുമായി ഇന്ത്യ: ഹൈദരാബാദ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം
ഹൈദരബാദില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 135 റണ്‍സിനും ഇന്നിങ്‌സിനുമാണ് ഇന്ത്യയുടെ ജയം. ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 2-0 ത്തിന് ഇന്ത്യ മുന്നിലെത്തി. മാര്‍ച്ച് പതിനാലിന് മൊഹാലിയിലാണ് മൂന്നാം ടെസ്റ്റ്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ എട്ടുവിക്കറ്റിനാണ് ജയിച്ചത്. രണ്ടാം ടെസ്റ്റിന്റെ നാലാം നാള്‍ 72 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ഓസ്‌ട്രേലിയയുടെ വിക്കറ്റുകളെല്ലാം ഉച്ചഭക്ഷണത്തിനു മുന്‍പുതന്നെ വീണു. ഒമ്പതു റണ്‍സുമായി ഷെയ്‌ന്‍ വാട്‌സനും 26 റണ്‍സുമായി കവാനുമായിരുന്നു ക്രീസില്‍. എന്നാല്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനാകാതെ ഷെയ്‌ന്‍ വാട്‌സണ്‍ ആദ്യം തന്നെ മടങ്ങി. പകരക്കാരനായി എത്തിയ ക്യാപ്‌റ്റന്‍ ക്ലാര്‍ക്കിനും അധികം പിടിച്ചുനില്‍ക്കാനായില്ല. 31 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ക്ലാര്‍ക്കിനെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് മടക്കി. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്നു ആ സമയം ഓസ്‌ട്രേലിയ ക്ലാര്‍ക്കും പുറത്തായതോടെ ഒരു വശത്ത് അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കവാനിലായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാല്‍ ജഡേജയുടെ പന്തില്‍ സേവാഗ് കാവനെ കൈയിലൊതുക്കി. കാവന്‍ പുറത്തായതിന് പിന്നാലെ തൊട്ടടുത്ത ഓവറില്‍ പകരക്കാരനായി എത്തിയ ഹെന്‍റിക്കസ് റണ്ണൗട്ടില്‍ കുടുങ്ങി മടങ്ങിയതോടെ ഓസീസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പിന്നീട് എട്ടു റണ്‍സെടുത്ത മാക്‌സ്‌വെല്ലും, നാല് റണ്‍സെടുത്ത സിഡിലും പുറത്തായി. 10 റണ്‍സെടുത്ത് നിന്ന മാത്യൂ വെയ്‌ഡ്‌ദൊറോത്തിയും പാറ്റിന്‍സുമാണ് അവസാന വിക്കറ്റില്‍ ക്രീസിലുണ്ടായിരുന്നത്. പാറ്റിന്‍സണെ അശ്വിന്‍ വീഴ്‌ത്തിയതോടെ ഓസ്‌ട്രേലിയക്ക് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
https://www.facebook.com/Malayalivartha