സഞ്‌ജു ഇന്ത്യന്‍ ഏകദിന ടീമില്‍ , യുവരാജും പുജാരയും പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു വിശ്വനാഥന്‍ സാംസണ്‍ ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് കന്നി വിളിവന്നു. ഇംഗ്‌ളണ്ടിനെതിരായ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് തിരുവനന്തപുരം സ്വദേശിയായ പത്തൊമ്പതുകാരനെ ഉള്‍പ്പെടുത്തിയത്. ഏകദിന പരമ്പരയില്‍ അഞ്ചും ട്വിന്റി 20 യില്‍ ഒന്നും മത്സരങ്ങളാണുള്ളത്.
ഓസ്‌ട്രേലിയയിലെ ഡൈര്‍വിനില്‍ ഈയടുത്ത് നടന്ന എ ടീമുകളുടെ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ സംഘത്തിലെ മൂന്നു പേര്‍ 17 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സഞ്‌ജുവിന് പുറമെ ലെഗ് സ്‌പിന്നര്‍ കരണ്‍ ശര്‍മയും പേസ് ബൗളര്‍ ധാവല്‍ കല്‍ക്കര്‍ണിയുമാണ് മറ്റ് രണ്ട് കളിക്കാര്‍. കരണും ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം നേടുന്നത്.
ട്വിന്റി20യില്‍ ഓരോവറില്‍ ആറു സിക്‌സറടിച്ച് ചരിത്രം സൃഷ്‌ടിച്ച യുവരാജ് സിങ്ങിന് ടീമില്‍ സ്ഥാനം നഷ്‌ടമായി. കൂടാതെ ചേതേശ്വര്‍ പൂജാരയെയും ഒഴിവാക്കിയിട്ടുണ്ട്. ലെഗ് സ്‌പിന്നര്‍ അമിത് മിശ്രയെ പരിക്കില്‍ നിന്ന് മോചിതനല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്ന് അധ്യക്ഷനായിരുന്ന സന്ദീപ് പാട്ടീല്‍ വെളിപ്പെടുത്തി. ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ് ധോനിയുമായും കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറുമായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെട്ടശേഷമാണ് സെലക്‌ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്.
ടീം. ധോനി(ക്യാപ്‌റ്റന്‍), വിരാട് കോലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, രഹാനെ, റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, അമ്പാട്ടി റായഡു, ഉമേഷ് യാദവ്, ധാവല്‍ കുല്‍ക്കര്‍ണി, സഞ്‌ജു, കരണ്‍ ശര്‍മ.
https://www.facebook.com/Malayalivartha