പരമ്പര ഇന്ത്യക്ക്: മൊഹാലിയിലെ വിജയം ആറുവിക്കറ്റിന്
മൊഹാലിയിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് നേടി.
എം.എസ്.ധോണി (18), രവീന്ദ്ര ജഡേജ (8) എന്നിവര്‍ പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി (34), ചേതേശ്വര്‍ പൂജാര (28), മുരളി വിജയ് (26) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (21) എന്നിവര്‍ രണ്ടക്കം കടന്ന് മികച്ച തുടക്കം നല്‍കി.
രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 75 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് 223 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മൂന്ന് വിക്കറ്റുവീതം വീഴ്‌ത്തി ജഡേജയും,ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി ആര്‍.അശ്വിനുമാണ് ഓസിസിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. 69 റണ്‍സെടുത്ത ഫിലിപ്പ് ഹ്യൂഗ്‌സാണ് ഓസിസിന്റെ ടോപ് സ്‌കേറര്‍. സ്‌കോര്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 408, രണ്ടാം ഇന്നിംഗ്‌സ് 223. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 499, രണ്ടാം ഇന്നിംഗ്‌സ് 136/4. ഒന്നാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാനും,മുരളി വിജയും നേടിയ സെഞ്ചുറികളാണ് ഇന്ത്യക്ക് നല്ല അടിത്തറ നല്‍കിയത്. വെള്ളിയാഴ്‌ച ഡല്‍ഹിയിലാണ് നാലാം ടെസ്റ്റ്.
https://www.facebook.com/Malayalivartha