എകദിനത്തിനു മുമ്പുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യയ്ക്കു ജയം
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ മിഡില്‍ സെക്സിനെതിരെ ഇന്ത്യയ്ക്ക് 95 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 230 റണ്‍സിന് ആള് ഔട്ടായി. മറുപടിക്കിറങ്ങിയ മിഡില്‍ സെക്സ് 39.5 ഓവറില്‍ 135 ന് പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി വിരാട് 75 പന്തില്‍ 71 ഉം റായ്ഡു 82 പന്തില്‍ 72 ഉം റണ്‍സ് നേടി.
മലയാളി താരം സഞ്ജു സാംസണും പരിശീലന മത്സരത്തില്‍ കളിക്കാനിറങ്ങിയിരുന്നു. പക്ഷേ ആറാമനായി ഇറങ്ങിയ സഞ്ജുവിന് 6 പന്തില്‍ 6 റണ്‍ നേടാനേ കഴിഞ്ഞുള്ളൂ. ഓഫ്സ്പിന്നര്‍ ഓലി റെയ്റാണ് സ്വന്തം ബൗളിംഗില്‍ സഞ്ജുവിനെ പിടികൂടിയത്. മഹേന്ദ്രസിംഗ് ധോണിക്കു പകരക്കാരനായി ഇറങ്ങിയ സഞ്ജുവിന് ബാറ്റിംഗില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനത്തിന് കഴിഞ്ഞു.
https://www.facebook.com/Malayalivartha