കേരളത്തിന്റെ പ്രതീക്ഷ പൊലിഞ്ഞു സഞ്ജു അവസാന ഇലവനിലും ഇല്ല
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലും മലയാളി താരം സഞ്ജു.വി.സാംസണ് അവസാന ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ലീഡ് ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. ഫോമില്‍ കളിക്കുന്ന ബാറ്റ്സ്മാന്മാരെ മാറ്റാന്‍ ടീം മാനേജ്മെന്റ് തയാറായില്ല.
നാലാം ഏകദിന ടീമില്‍ നിന്നും രണ്ടു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നര്‍ ജെയിംസ് ട്രഡ്വെലിനെയും ഓള് റൗണ്ടര്‍ ബെന്‍ സ്റോക്സിനെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തി. ഗാരി ബാലന്‍സ്, ഹാരി ഗുര്‍നി എന്നിവരെ ഒഴിവാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3 -0ന് നേടിക്കഴിഞ്ഞു. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആശ്വാസം ജയം നേടി മുഖം രക്ഷിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha