ചരിത്ര നേട്ടം: ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ
ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റും സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലേക്ക്. നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ഇന്ത്യ പരമ്പരയിലെ നാലു മത്സരങ്ങളും വിജയിക്കുന്നത്. ഓസ്‌ട്രേലിയയുടെ കാര്യമാണെങ്കില്‍ 43 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് പരമ്പരയിലെ നാലു മത്സരങ്ങളും തോല്‍ക്കുന്നത്.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെ തിരിയുന്ന പിച്ചില്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ രണ്ട് ടീമുകളിലെയും ബാറ്റ്‌സ്മാന്മാര്‍ വിഷമിച്ചപ്പോള്‍ മൂന്ന് ദിവസത്തിനകംതന്നെ കളി പൂര്‍ത്തിയായി. ഓസീസ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ ഒരു ഘട്ടത്തില്‍ അഞ്ച് റണ്‍സ്‌ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 4-ന് 128 എന്ന നിലയിലേക്ക് വഴുതിയെങ്കിലും ഓപ്പണര്‍ ചേതേശ്വര്‍ പുജാര (82 നോട്ടൗട്ട്) യും ക്യാപ്റ്റന്‍ ധോനി (12 നോട്ടൗട്ട്) യും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ഒന്നാമിന്നിങ്‌സ് ബാറ്റിങ്ങില്‍ വിലപ്പെട്ട 43 റണ്‍സ് നേടുകയും ചെയ്ത ഇടങ്കൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. അരങ്ങേറ്റ പരമ്പരയിലെ നാല് ടെസ്റ്റുകളില്‍ നിന്ന് ജഡേജ മൊത്തം 25 വിക്കറ്റും സ്വന്തമാക്കി. പരമ്പരയില്‍ 29 വിക്കറ്റെടുത്ത് ബൗളിങ്ങില്‍ മുമ്പനായ ചെന്നൈക്കാരന്‍ രവിചന്ദ്രന്‍ അശ്വിന്‍ പരമ്പരയുട താരമായി. സ്‌കോര്‍: ഓസ്‌ട്രേലിയ 262, 164; ഇന്ത്യ 272, 4-ന് 158.
https://www.facebook.com/Malayalivartha