ട്വന്റി20 യില്‍ ഇംഗ്ലണ്ട് ജയിച്ചു, ഇന്ത്യ മൂന്നു റണ്‍സിന് പരാജയപ്പെട്ടു
ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചു. അവസാന ഓവറില്‍ മൂന്നു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പതിനേഴ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സ്കോര്‍: ഇംഗ്ലണ്ട് 7ന് 180. ഇന്ത്യ 5ന് 177
31 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ഇയോണ്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്. ഏഴു സിക്സറും മൂന്ന് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു മോര്‍ഗന്റെ ഇന്നിങ്സ്. ഓപ്പണര്‍ അലക്സ് ഹെയില്‍സ് 40 റണ്‍സെടുത്തു.
181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യയ്ക്കുവേണ്ടി കോലി 66 റണ്‍സും ധവാന് 33 റണ്‍സുമെടുത്തു.
തിരുവോണനാളില്‍ സഞ്ജു സാംസണ് ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha