വത്തിക്കാന്‍ ക്രിക്കറ്റ് ടീം ക്രീസിലെത്തുന്നത് മാര്‍പാപ്പ നല്കിയ ബാറ്റുമായി, ടീമില്‍ മലയാളികളും
ആദ്യ പര്യടനത്തിനായി ഇറങ്ങുന്ന വത്തിക്കാന്‍ ക്രിക്കറ്റ് ക്ലബിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുഹ്രഹം. മാര്‍പാപ്പ അനുഗ്രഹിച്ച് ഒപ്പിട്ടു നല്കിയ ബാറ്റുമായാണ് ടീം ക്രീസിലിറങ്ങുന്നത്. ബാറ്റ് തങ്ങള്‍ക്ക് വിജയം ഉറപ്പാക്കും എന്ന ആത്മവിശ്വാസത്തിലാണ് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്. ദീപക് ആന്റോ, അജേഷ് ജോര്‍ജ്, പ്രതീഷ് തോമസ് എന്നീ മലയാളികള്‍ ടീമിലുണ്ട്.
ആദ്യ വിദേശ പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ടീം അഞഅചുമത്സരങ്ങളാണ് കളിക്കുന്നത്. പര്യടനത്തില്‍ ബ്രിട്ടീഷ് ആര്‍മി ഫോഴ്സ് ഇലവന്, റോയല്‍ ഹൗസ് ഹോല്ഡ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകള്‍ക്കെതിരെ മത്സരങ്ങള്‍ ഉണ്ടാകും. സെപ്റ്റംബര്‍ 19ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ടീമിനെതിരായ മത്സരത്തോടെയാണ് പര്യടനം പൂര്‍ത്തിയാകുക.
https://www.facebook.com/Malayalivartha