റൈഡറുടെ ആരോഗ്യ നിലയില്‍ പുരോഗതി: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു
വിവാദങ്ങളുടെ തോഴന് ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസി റൈഡറെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. വാക്കു തര്‍ക്കത്തിന്റെ പേരിലാണ് മര്‍ദ്ദനം എന്നാണ് സൂചന. അതേസമയം റൈഡറുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മെരിവാലെ എന്ന സ്ഥലത്ത് ബാറിനു സമീപംവെച്ചാണ് റൈഡര്‍ക്ക് മര്‍ദ്ദനമേറ്റത്.
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ 28 കാരനായ റൈഡര്‍ മത്സരത്തിന് തയ്യാറെടുത്തു വരുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ന്യൂസിലാന്റ് ടീമംഗമായിരിക്കേ അമിത മധ്യപാനത്തിന്റെ പേരില്‍ റൈഡര്‍ക്കെതിരെ ടീം മാനേജ്മെന്റ് നടപടിയെടുത്തിരുന്നു. കുറച്ചുകാലമായി ടീമില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു റൈഡര്‍.
https://www.facebook.com/Malayalivartha