കേരളത്തിന് സമനില
ഹിമാചല്പ്രദേശുമായുള്ള ഗ്രൂപ്പ് സി രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം പൊരുതി സമനില നേടി. 307 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡു വഴങ്ങിയ കേരളത്തിന് അവസാനദിവസം രോഹന് പ്രേമിന്റെ (104 നോട്ടൗട്ട്) അപരാജിത സെഞ്ച്വറിയാണ് രക്ഷയായത്. കളി അവസാനിപ്പിക്കുമ്പോള്‍ കേരളം രണ്ടാമിന്നിങ്സില്‍ ആറു വിക്കറ്റിന് 256 റണ്‍സെടുത്തിരുന്നു. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 28 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്ന കേരളത്തിന്റെ നില പരുങ്ങലിലായിരുന്നു. വി.എ. ജഗദീഷ്(36), സഞ്ജു വി. സാംസണ് (30), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സ്കോര്‍: കേരളം 229, 6ന് 256; ഹിമാചല്‍പ്രദേശ് 6ന് 536(ഡിക്ല.).
https://www.facebook.com/Malayalivartha