ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഇനി ഒരു മന്ത്രം മാത്രം ഐ.പി.എല്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് -ഐ.പി.എല്‍. ട്വന്റി 20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കരുത്തരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സും ബുധനാഴ്ച ഏറ്റുമുട്ടുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഐ.പി.എല്‍. ആറാം സീസണിന്റെ ആദ്യ മത്സരത്തിന് അരങ്ങുണരുന്നത്.
മികച്ച ഫോമിലുള്ള വെടിക്കെട്ടു ബാറ്റ്‌സ്മാന്‍ ന്യൂസീലന്‍ഡ് നായകനായ ബ്രെണ്ടന്‍ മെക്കല്ലം, അതിവേഗ ബൗളിങ്ങുകൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ കെല്പുള്ള ഓസ്‌ട്രേലിയന്‍ യുവതാരം ജയിംസ് പാറ്റിന്‍സണ്‍ എന്നിവരുടെ സേവനം ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ കളിയിലുണ്ടാവില്ല.
കഴിഞ്ഞ സീസണില്‍ കിരീടം ലക്ഷ്യമിട്ട് രണ്ടു ടീമുകളും ലോകോത്തര താരങ്ങളെ അണിനിരത്തിയെങ്കിലും കിരീടമേറ്റുവാങ്ങാനുള്ള വിധി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ കൊല്‍ക്കത്ത ടീമിനായിരുന്നു.
പീറ്റേഴ്‌സണും സെവാഗുമില്ലാത്ത ബാറ്റിങ് നിരയെ ചുമലിലേറ്റേണ്ട ബാധ്യതയാണ് ജയവര്‍ധനെയ്ക്കുള്ളത്. പരിക്കുമൂലം ബംഗ്ലാദേശുമായുള്ള പരമ്പര നഷ്ടമായ ജയവര്‍ധനെ കാര്യമായ പരിശീലനമില്ലാതെയാണ് ആദ്യ മത്സരത്തിനിറങ്ങുക. കഴിഞ്ഞ കൊല്ലം 48 പന്തില്‍ 89 റണ്‍സുമായി ഫൈനലിന്റെ താരമായി മാറിയ ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മന്‍വിന്ദര്‍ ബിസ്ലയെ ഇക്കുറിയും കൊല്‍ക്കത്ത ഉറ്റുനോക്കുന്നുണ്ട്.
കൊല്‍ക്കത്തയും ഡല്‍ഹിയും 10 വട്ടം ഐ. പി. എല്ലില്‍ പരസ്പരമേറ്റുമുട്ടി. ഇതില്‍ അഞ്ചു തവണയും വിജയം കൊല്‍ക്കത്തക്കൊപ്പമായിരുന്നു. ഡല്‍ഹി നാലു കളി ജയിച്ചു. നിലവിലെ ചാമ്പ്യനാണെന്നത് ടീമിന് കൂടുതല്‍ ആത്മവിശ്വാസമാണ് നല്കുന്നതെന്നും സമ്മര്‍ദ്ദമൊട്ടുമില്ലെന്നും ക്യാപ്റ്റന്‍ ഗംഭീര്‍ പറയുന്നു.
https://www.facebook.com/Malayalivartha