കളി കുളമാകുമോ? മഴ തകര്‍ക്കുമെന്ന് കാലാവസ്ഥ കേന്ദ്രം; പ്രാര്‍ത്ഥനയ്ക്ക് മുമ്പില്‍ മഴ ദൈവങ്ങള്‍ കനിയുമെന്ന് ആരാധകര്‍
ആറ്റു നോറ്റിരുന്ന കൊച്ചി ഏകദിനത്തെ മഴ റാഞ്ചുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന 48 മണിക്കൂര്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിന് മുകളില്‍ കനത്ത മേഘാവരണം രൂപപ്പെട്ടിട്ടുള്ളതിനാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, മഴയുണ്ടായാല്‍ നേരിടുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. സ്‌റ്റേഡിത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രയിനേജ് സംവിധാനമാണുള്ളത്. മഴ പെയ്താലും രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഗ്രൗണ്ട് തയാറാക്കാന്‍ സാധിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും മാത്യു പറഞ്ഞു.
പക്ഷെ മഴ വന്നാല്‍ ഗ്രൗണ്ട് കുളമാകും. ഇത് പണ്ടും സംഭവിച്ചതാണ്. അങ്ങനെ വന്നാല്‍ കളി ക്യാന്‍സല്‍ ചെയ്യും.
അതിനിടെ, മറ്റന്നാള്‍ നടക്കുന്ന കൊച്ചി ഏകദിനത്തിനായുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമും ഇന്ത്യന്‍ ടീമിലെ പത്തംഗങ്ങളും കൊച്ചിയിലെത്തി. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീമെത്തിയത്.
എന്തായാലും ആരാധകര്‍ കടുത്ത നിരാശയിലാണ്. ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് മുമ്പില്‍ മഴ ദൈവങ്ങള്‍ കനിയുമോ എന്നാണ് അറിയേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha