സൂപ്പര്‍ ലീഗ് : കേരള ടീമിന് ഇന്ന് കന്നി അങ്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് കന്നി അങ്കം.ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിന്റെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് സച്ചിന്റെ ടീമിനെ വെല്ലുവിളിക്കാനിറങ്ങുക. ക്രിക്കറ്റില്‍ റിക്കാര്‍ഡുകളുടെ കൂട്ടുകാരനായ ഇതിഹാസതാരം സ്വന്തമാക്കിയ ടീം അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
ക്രിക്കറ്റ് ഇതിഹാസമാണ് ടീമിന്റെ ഉടമ എന്നതും, ട്രെവര്‍ മോര്‍ഗനെ പരിശീലകനായി ലഭിച്ചതും കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റു ടീമുകളെക്കാള്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.ട്രെവര്‍ മോര്‍ഗനേക്കാള്‍ മികച്ച പരിശീലകര്‍ മറ്റു ടീമുകള്‍ക്ക് ഇല്ല്. ഇന്ത്യന്‍ ഫുട്‌ബോളിനെ അദ്ദേഹത്തിന് നന്നായി അറിയാം എന്നതും കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്. ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്ന മോര്‍ഗന്‍ തന്റെ പഴയ താവളത്തില്‍നിന്നുള്ള ആറു കളിക്കാരെയാണ് ടീമില്‍ അണിനിരത്തിയിട്ടുള്ളത്.
മധ്യനിരയും പ്രതിരോധവുമാണ് കടലാസിലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. മുന്നേറ്റനിര മറ്റ് ഏഴു ടീമുകളെ അപേക്ഷിച്ച് ദുര്‍ബലമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വിദേശതാരങ്ങളുടെ ധാരാളിത്തത്തേക്കാള്‍ ഇന്ത്യന്‍ കളിക്കാരിലെ മെച്ചപ്പെട്ടവരെ തെരഞ്ഞെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിച്ചിട്ടുണ്ട്. ഡബിള്‍ സിലിണ്ടര്‍ എന്ന് കളിക്കളങ്ങളില്‍ അറിയപ്പെടുന്ന മെഹ്താബ് ഹുസൈനായിരിക്കും മധ്യനിരയിലെ തുറുപ്പുചീട്ട്.
മുപ്പതുകാരനായ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമും നൈജീരിയക്കാരന്‍ പെന്‍ ഓര്‍ജിയുമാണ് മധ്യനിരയെ ശക്തരാക്കുന്ന മറ്റു താരങ്ങള്‍. ഹ്യൂമും ഓര്‍ജിയും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരാണ്. ഇംഗ്ലണ്ടിന്റെ മുന്‍ ഗോളി ഡേവിഡ് ജയിംസാവും ഗോള്‍വല കാക്കുക. പക്ഷേ, മറ്റു ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുന്‍നിര ദുര്‍ബലമാണ്. ഇന്ത്യന്‍ വംശജനായ ഇംഗ്ലണ്ട് താരം മിഷേല്‍ ചോപ്രയെയാണ് മുന്നേറ്റത്തില്‍ കാര്യമായി പരിഗണിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ പരിക്കു ഭേദമാകാത്തത് തലവേദനയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha