ലോകകപ്പ് ഫുട്‌ബോള്‍ ലോഗോ പുറത്തിറക്കി
2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പുറത്തിറക്കി. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററാണ് ലോഗോ പ്രകാശനം ചെയ്തത്. റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ആവിഷ്‌കാരമാണ് ലോഗോയെന്ന് സെപ് ബ്ലാറ്റര്‍ പറഞ്ഞു. റഷ്യയുടെ സ്‌പേസ് സ്‌റ്റേഷനില്‍ വച്ച് മൂന്ന് ബഹിരാകാശ യാത്രികരാണ് ലോഗോ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഈ ലോഗോ പിന്നീട് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു. ടോക് ഷോയ്ക്കിടെ പ്രകാശനം ചെയ്ത ലോഗോ പിന്നീട് മോസ്‌ക്കോയിലെ ബോള്‍ഷോയ് തിയറ്ററില്‍ ആരാധകര്‍ക്കായി പദര്‍ശിപ്പിച്ചു.
യുക്രെയ്‌നിലെ സംഘര്‍ഷം കാരണം ലോകകപ്പിന്റെ വേദി റഷ്യയില്‍ നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്നും സെപ് ബ്ലാറ്റര്‍ പറഞ്ഞു. റഷ്യയെ ഒന്നിപ്പിക്കാനുള്ള ശേഷി ഫുട്‌ബോളിനുണ്ട്. ഏതൊരു പ്രതിഷേധത്തേക്കാളും ശക്തമാണ് ഫുട്‌ബോളെന്ന് വരുന്ന ലോകകപ്പ് തെളിയിക്കും. ബ്രസീലുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ഏറെ പുരോഗമിച്ചുകഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ റഷ്യയെയും യുക്രെയ്‌നിനെയും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ഉള്‍പ്പെടുത്തുകബ്ലാറ്റര്‍ പറഞ്ഞു.2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha