കേരളം പഞ്ചാബിന്റെ ഹൃദയത്തിലേക്ക് തൊടുത്ത ആ സുവര്‍ണ്ണ ഗോളിന് ഇന്ന് പത്താണ്ട്
കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടിട്ട് ഇന്ന് പത്തുവര്‍ഷം ഒപ്പം ആ ഗോളിലൂടെ ഡല്‍ഹിയുടെ ഹൃദയത്തില്‍ കേരളം ചവിട്ടിയ സന്തോഷനൃത്തത്തിനും. അന്ന് സന്തോഷ് ട്രോഫി കേരളം കൈക്കലാക്കിയത് ഒട്ടേറെ പ്രതിസന്ധികള്‍ തരണംചെയ്താണ്. ടൂര്‍ണമെന്റിനായി ഡല്‍ഹിയിലെത്തിയ കേരള ടീമിലെ ഏഴുതാരങ്ങള്ക്ക് ഡയേറിയ പിടിപെട്ടിരുന്നു. ഇതില്‍ നാലുപേര്‍ ഫൈനല്‍ വരെ ആരോഗ്യം വീണ്ടെടുത്തതുമില്ല.
അന്നത്തെ സ്പോര്‍ട്സ് മന്ത്രി ഡൊമിനിക് പ്രസന്റേഷന് കേരള താരങ്ങള്‍ താമസിച്ചിരുന്ന പഹാഡ്ഗഞ്ചിലെ കുടുസു ലോഡ്ജ് സന്ദര്‍ശിച്ചശേഷമാണ്, ടീമിന് കേരള ഹൗസിലേക്ക് താമസം മാറാനായത്. അന്ന് കേരളത്തിനായി ഗോള്‍ നേടിയത് ക്യാപ്റ്റന്‍ ഇഗ്നേഷസ്യാണ്.കോച്ചാകട്ടെ പീതാംബരന്മാഷും.വര്‍ഷങ്ങള്‍ പറന്നകലുമ്പോളും ഇനി എന്ന് കേരളം സന്തോഷ് ട്രോഫി നേടുമെന്ന ചോദ്യം അവശേഷിക്കുന്നു, വീണ്ടും അത്തരമൊരു സുവര്ണ്ണഗോളിനായി നമുക്ക് കാത്തിരിക്കാം.
https://www.facebook.com/Malayalivartha