ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലുള്ള പൂരത്തിന്റെ കൊടിയേറ്റ് ഇന്ന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ആദ്യ ഹോം മാച്ച്. ടീം ഉടമ കൂടിയായ സച്ചിന് തെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തിലാണ് ഇന്നത്തെ മല്‍സരം. വേദി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. കിക്കോഫ് വൈകിട്ട് ഏഴിന്. സച്ചിന് ഇന്നു വൈകിട്ടു കൊച്ചിയിലെത്തും.
മഞ്ഞ ടീഷര്‍ട്ട് ധരിക്കൂ, മുഖത്തു മഞ്ഞച്ചായം തേയ്ക്കൂ, വീശിക്കാണിക്കാന്‍ മഞ്ഞത്തൂവാലകളും കൊടികളും കൊണ്ടുവരൂ എന്നിങ്ങനെയാണു സംഘാടകരുടെ അഭ്യര്‍ഥന. നല്ലൊരു പോരാട്ടം വാഗ്ദാനം ചെയ്യുന്നു ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും മുഖ്യതാരവുമായ മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസ്.
വിജയ വഴിയിലേക്കു കയറാന്‍ രണ്ടു ടീമും കിണഞ്ഞു ശ്രമിക്കും. പോരാട്ടം പൊടിപാറും. സച്ചിന് തെന്‍ഡുല്‍ക്കറുടെ ആത്മകഥയുടെ തെക്കേ ഇന്ത്യയിലെ പ്രകാശനം ഇന്നു മല്‍സരവേദിയില്‍ നടത്തും. മികച്ച സേവനം ചെയ്ത സൈനികര്‍ക്കും വീരമൃത്യു വരിച്ചവരുടെ ബന്ധുക്കള്‍ക്കും സച്ചിന് മല്‍സരത്തിന്റെ ഇടവേളയില്‍ ആദരമര്‍പ്പിക്കും.നാലു മണിയോടെ ബ്ലാസ്റ്റേഴ്സ് ടീം സ്റ്റേഡിയത്തിലെത്തുമ്പോഴേക്കും പരിസരമാകെ ടീം കുപ്പായത്തിന്റെ നിറമായ മഞ്ഞയില്‍ മുങ്ങിയിട്ടുണ്ടാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha