ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന നാലു ടീമുകളിലൊന്നാകാനുള്ള നിര്‍ണായകമത്സരത്തില്‍ കേരളാ ബ്ലസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഗോവ എഫ്.സിക്കു വമ്പന്‍ ജയം. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഗോള്‍ രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ഗോവയുടെ മൂന്നുഗോളുകളും. ഇതോടെ ആദ്യ നാലുസ്ഥാനങ്ങളിലൊന്നു സുരക്ഷിതമാക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷയും തകര്‍ന്നു. ജയത്തോടെ ഗോവ ഗോള്‍ ശരാശരിയുടെ ബലത്തില്‍ മൂന്നാംസ്ഥാനത്തേക്കു കയറി. ഗോവയ്ക്കും കേരളത്തിനും പതിനാന്നു കളികളില്‍നിന്ന് 15 പോയിന്റാണുള്ളത്.
കേരളത്തിന്റെ പ്രതിരോധവും ഗോവയുടെ മുന്നേറ്റനിരയുമായുള്ള പോരാട്ടമായിരുന്നു ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്നത്. തുടക്കം മുതല്‍ നിരന്തരം കേരളത്തിന്റെ ഗോള്‍ മുഖം ആക്രമിച്ച ഗോവയെ ആദ്യ പകുതിയില്‍ കേരളം ഫലപ്രദമായി പ്രതിരോധിച്ചു.
ഗോളി ഡേവിഡ് ജെയിംസിന്റെയും പ്രതിരോധതാരം ഗുര്‍വീന്ദര്‍ സിംഗിന്റേയും അത്ഭുതകരമായ രക്ഷപെടുത്തലുകളാണു കേരളത്തെ തുടക്കത്തില്‍ രക്ഷപെടുത്തിയത്. അരഡസന്‍ അവസരങ്ങളിലെങ്കിലും ഡേവിഡ് ജെയിംസ് രക്ഷകനായി.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍തന്നെ കേരളാ ക്യാപ്റ്റന്‍ ഗോളി ഡേവിഡ് ജെയിംസിനെ ഗോവന്‍ മുന്നേറ്റ നിര പരീക്ഷിച്ചു. ഏഴാംമിനിറ്റില്‍ സാന്റോസിന്റെ കോര്‍ണറില്‍ അമിരയുടെ ഹെഡര്‍ ഡേവിഡ് ജെയിംസ് ഉജ്ജ്വലമായി രക്ഷപെടുത്തി. ഗോവ നിരന്തരം അവസരങ്ങള്‍ മെനഞ്ഞെടുത്തപ്പോള്‍ കേരളം ഗോവയെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ വലയുകയായിരുന്നു.
സ്വന്തം വേദിയായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മൂന്നു മത്സരങ്ങള്‍ കൂടി ബ്ലാസ്‌റ്റേഴ്‌സിന് ശേഷിക്കുന്നുണ്ട്. സീസണിലെ അവസാന എവേ മത്സരമായിരുന്നു എഫ്.സി. ഗോവയ്‌ക്കെതിരേ നടന്നത്. 10 കളികളില്‍നിന്ന് 19 പോയിന്റുള്ള ചെന്നൈയും 16 പോയിന്റുള്ള കൊല്‍ക്കത്തയുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha