കേരള ഫുട്‌ബാള്‍ ചരിത്രത്തില്‍ അന്‍പതു വര്‍ഷം പിന്നിട്ട മുഖ്യധാരാ ക്ലബ്ബായി മാറുകയാണ് ടൈറ്റാനിയം. നിരവധി ഇന്ത്യന്‍ താരങ്ങളേയും സന്തോഷ് ട്രോഫി താരങ്ങളേയും സംഭാവന നല്‍കിയ ക്ലബ്ബ് കൂടിണിത്.
ടൈറ്റാനിയം ഓക്‌സൈഡ് എന്ന രാസവസ്‌തു ഉത്‌പാതിപ്പിക്കുന്ന ടൈറ്റാനിയം ഫുട്‌ബാളിന് നല്‍കിയ സേവനം വളരെ വലുതാണ്. ക്ലബ് ഫുട്‌ബാളിലൂടെ വലിയൊരു ഫുട്‌ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ ടൈറ്റാനിയത്തിനായിട്ടുണ്ട്. പത്ത് തവണയാണ് സംസ്ഥാന ക്ലബ്ബ് ഫുടാബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ളത്. ഇത്രയും തവണ ജേതാക്കളായ മറ്റൊരു ടീമും ഇല്ലതന്നെ.
സുവര്‍ണ ജൂബിലി സമുചിതമായി ആഘോഷിക്കാന്‍ ശ്രമിക്കുകയാണ് ക്ലബ്ബിലെ പഴയ താരങ്ങള്‍. മുന്‍പത്തേയും ഇപ്പോഴത്തേയും കളിക്കാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ പരിപാടിക്കാണ് നേതൃത്വം നല്‍കുന്നത്. ടൈറ്റായിനത്തിനായി കളിച്ച 160-ഓളം കളിക്കാര്‍ ടീമിന്റെ ജെഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങും.
1962-ല്‍ ടൈറ്റാനിയം കമ്പനിയുടെ ഒരുകൂട്ടം കളിക്കാര്‍ ചേര്‍ന്നാണ് ടീം രൂപീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം ലീഗില്‍ കളിച്ചു. 1964ല്‍ ടൈറ്റാനിയം റിക്രിയേഷന്‍ ക്ലബ്ബ് രൂപീകരിച്ചു. 1972ല്‍ ക്ലബ്ബിനെ ടൈറ്റാനിയം മാനേജ്‌മെന്റ് ഏറ്റെടുക്കുകയും കളിക്കാരെ നിയമിക്കുകയും ചെയ്‌തു. തുടര്‍ന്നങ്ങോട്ട് കേരളാ ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഒരു ഭാഗമാവുകയായിരുന്നു ടൈറ്റാനിയം.