ഐഎസ്എല്ലില്‍ അവസാന അങ്കം ഇന്ന്
കൊല്‍ക്കത്തയുമായി ഇന്ന് കേരളാബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാരുടെ അവസാന അങ്കമാണ്. ജയിച്ചാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ വിജയി എന്ന അംഗീകാരം. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണു കിക്കോഫ്.
ടീം ഉടമകളിലൊരാളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ നാടായ മുംബൈയിലാണ് കളി എന്നത് കേരളത്തിന് നേട്ടമാകും.കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് മുംബൈ.അതിനാല്‍ കേരളത്തിന് ഇത് മറ്റൊരു ഹോം ഗ്രൗണ്ട് തന്നെ. ഐഎസ്എല്ലില്‍ ഏറ്റവും കുറച്ചു ഗോള്‍ വഴങ്ങിയ ടീമായ ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഇവിടെ വിജയ തിടമ്പേറ്റും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.പ്രതിരോധത്തിലെ ആണിക്കല്ലായി നിന്ന ജയിംസ് മക്കലിസ്റ്റര്‍, ഗുര്‍വിന്ദര്‍ സിങ് - ഇന്നു ലൈനപ്പില്‍ ഉണ്ടാവില്ല. പകരം കോളിന്‍ ഫാല്‍വെയും സന്ദേഷ് ജിംഗാനും നിര്‍മല്‍ ഛേത്രിയും ഇറങ്ങും.സെമിയില്‍ കളിക്കാതിരുന്ന ഫ്രഞ്ചുകാരന്‍ സെഡ്രിക് ഹെങ്ബാര്‍ത് ഇന്നു കളിക്കാനിറങ്ങുമെന്നാണു ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. പ്രതിരോധത്തിലെ രണ്ടു കരുത്തന്‍മാരെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടമായപ്പോള്‍ ഇത്യോപ്യക്കാരന്‍ സ്‌ട്രൈക്കറായ ഫിക്രു ലമേസ ഇല്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്.പരുക്കുമൂലം സെമി കളിക്കാനാവാതെപോയ ഫിക്രു കഴിഞ്ഞ ദിവസം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തില്‍ നാട്ടിലേക്കു മടങ്ങി.\'മൈ ടീം, മൈ പ്ലെയ്‌സ്... ഇറ്റ് ഈസ് ഇന്ററസ്റ്റിങ് ടു വാച്ച് ഫ്രം ഗാലറീസ്..എന്നാണ് ഇന്നലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സുഹൃത്തുക്കളോടു പറഞ്ഞത്. സച്ചിന്റെ കേരള ടീം സച്ചിന്റെ മണ്ണില്‍ കിരീടപ്പോരാട്ടത്തില്‍ നേരിടുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയാഹ്ലാദത്തിന് ഫുട്‌ബോളിന്റെ ഛായ നല്‍കിയ സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയെയാണ് എന്നതാണ് ഇന്നത്തെ ഫൈനല്‍ പോരാട്ടത്തിന്റെ പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha