കളിച്ചത് കേരളം, കിരീടം കൊല്‍ക്കത്തയ്ക്ക്... പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫൈനലില്‍ കേരളത്തെ അട്ടിമറിച്ച് കൊല്‍ക്കത്ത കിരീടം നേടിയത് ഇന്‍ഞ്ചുറി ടൈമില്‍
കളിച്ചത് കേരളം, കിരീടം കൊല്‍ക്കത്തയ്ക്ക്. ഇതാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫൈനലില്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. കലാശക്കളിയുടെ എല്ലാ ആവേശവും അവസാന നിമിഷം വരെ നിറഞ്ഞു നിന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചു. ഇന്‍ഞ്ചുറി ടൈമില്‍ മുഹമ്മദ് റഫീഖിന്റെ ഗോളിലൂടെയാണ് അത്‌ലറ്റികോ ഡി കോല്‍ക്കത്ത ആദ്യ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയത്.
മത്സരത്തില്‍ ഉടനീളം ആക്രമിച്ചു കളിച്ചത് കേരളമായിരുന്നെങ്കിലും മത്സരത്തിന്റെ അവസാന നിമിഷം ദൗര്‍ഭാഗ്യം തട്ടിത്തെറിപ്പിച്ചു. ഇന്‍ജുറി ടൈമില്‍ തോടുത്ത കോര്‍ണര്‍ കിക്ക് കൊല്‍ക്കത്തയുടെ മുഹമ്മദ് റഫീഖ് സുന്ദരമായ ഹെഡ്ഡറിലൂടെ കേരളത്തിന്രെ വലയിലാക്കി ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സൗരവ് ഗാംഗുലി ഉടമയായ അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ വിജയം. ഇന്‍ജുറി ടൈമില്‍ സെമിയിലെ ഭാഗ്യതാരമായ സുശാന്ദ് മാത്യുവിനെ പകരക്കാരനായി ഇറക്കിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
ലീഗ് സ്‌റ്റേജില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈയിന്‍ എഫ്.സിയെയും എഫ്.സി ഗോവയെയും മറികടന്നാണ് മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയും 4ാം സ്ഥാനത്തുള്ള ബ്‌ളാസ്‌റ്റേഴ്‌സും ഫൈനലിന് യോഗ്യത നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha