2014ലെ മികച്ച ഫുട്‌ബോള്‍ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ
2014ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലഭ്യമായി. അര്‍ജന്റീന താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്‌റ്റ്യോനോ പുരസ്‌കാരം സ്വന്തമാക്കിയത്.
സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോയുടെ മൂന്നാം ലോക ഫുട്‌ബോളര്‍ പുരസ്‌കാരമാണിത്. തുടര്‍ച്ചായ രണ്ടാമത്തേതും. 2008, 2013 വര്‍ഷങ്ങളിലാണ് ക്രിസ്റ്റിയാനോ ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മെസ്സിയും (15.76) ന്യൂയറും (15.72) വളരെ പിന്നിലായി.
ലാലിഗയില്‍ റയലിനായി കാഴ്ച്ച വച്ച മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റിയാനോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ക്ലബിനായി കഴിഞ്ഞ വര്‍ഷം 51 മല്‍സരങ്ങളില്‍ 56 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റയലിനെ പത്താം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ചു. ഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ നേടിയതടക്കം 17 ഗോളുകളാണ് റയലിനു വേണ്ടി ക്രിസ്റ്റിയാനോ നേടിയത്. സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടനേട്ടങ്ങളിലും നിര്‍ണായക പങ്കു വഹിച്ചു. രാജ്യാന്തര മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിനായി 2014ല്‍ ഒന്‍പതു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളും നേടി.
https://www.facebook.com/Malayalivartha