ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍. മൂത്രാശയ അണുബാധയ്ക്ക് തുടര്‍ ചികിത്സ നേടുന്നതിനാണ് മുഹമ്മദ് അലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ദിവസത്തിനകം ആശുപത്രിവിടാനാകുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ബോബ് ഗുണല് പറഞ്ഞു.
മൂത്രാശയ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അലി ഡിസംബര്‍ ഏഴിനാണ് രോഗം ഭേദമായി വീട്ടിലെത്തിയത്. 1981 ല്‍ ബോക്സിംഗില്‍ നിന്ന് വിരമിച്ച 72 കാരനായ അലി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ച് വളരെ നാളുകളായി ചികിത്സയിലാണ്. അലി മൂന്നു തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha