റൊണാള്‍ഡോയ്ക്കു ശിക്ഷ വേണം: നെയ്മര്‍
സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ എതിര്‍ കളിക്കാരനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്ത ക്രിസ്റ്റിയാനോ റോണാള്‍ഡോ ശിക്ഷാര്‍ഹനാണെന്നു ബാര്‍സിലോന താരം നെയ്മര്‍. കോര്‍ഡോബയുടെ പെനല്‍റ്റി ബോക്‌സില്‍ വച്ച് അവരുടെ ഡിഫന്‍ഡര്‍ എഡിമറിനെയാണു റൊണാള്‍ഡോ ആക്രമിച്ചത്.
റൊണാള്‍ഡോയുടെ പ്രവര്‍ത്തികള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. കളിക്കാര്‍ ആത്മനിയന്ത്രണം പാലിക്കാന്‍ തയ്യാറാകണം നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പല വിധത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടാകും.
സംഭവത്തിനു ശേഷം റൊണാള്‍ഡോ മാപ്പു ചോദിച്ചിരുന്നു. \'എന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിക്ക് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് എഡിമറോട്.- റൊണാള്‍ഡോ പറഞ്ഞു. മൂന്നു മല്‍സര വിലക്കു ലഭിച്ചാല്‍ റയല്‍ സോസീദാദിനും അത്‌ലറ്റിക്കോയ്ക്കും സെവിയ്യയ്ക്കും എതിരായ മല്‍സരങ്ങളില്‍ റൊണാള്‍ഡോയ്ക്കു പുറത്തിരിക്കേണ്ടിവരും.
റയല്‍ 2-1നു ജയിച്ച മല്‍സരത്തില്‍ റൊണാള്‍ഡോ ചുവപ്പുകാര്‍ഡു കിട്ടി പുറത്തു പോവുകയും ചെയ്തു. \'കളിക്കിടെ പ്രകോപനങ്ങളുണ്ടാകാം. പക്ഷേ, തിരിച്ചടിക്കുന്നതില്‍ അര്‍ഥമില്ല. മുന്‍നിരക്കാരാണു പ്രധാനമായും പ്രകോപനത്തിന് ഇരയാവുന്നത്. ചിലപ്പോള്‍ നമ്മുടെ സമനില നഷ്ടപ്പെടും. എന്തായാലും നിയന്ത്രണം വിടാന്‍ പാടില്ല. - നെയ്മര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha