സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സ്പെയിനിനെ തകര്‍ത്ത് ഹോളണ്ട്
രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ സ്പെയിനെതിരെ ഹോളണ്ടിന് തകര്‍പ്പന്‍ ജയം. മുന്‍ ലോക ചാംപ്യന്മാരായ സ്പാനിഷ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഡച്ച് ടീം തകര്‍ത്തത്.പതിമൂന്നാം മിനിറ്റില്‍ യുവതാരം സ്റ്റീഫന്‍ ഡീവ്രിജും 16-ാം മിനിറ്റില്‍ ഡേവി ക്ലാസനുമാണ് ഗോള്‍ നേടിയത്.
പ്രമുഖരില്ലാതെയായിരുന്നു ഇരു ടീമിന്റെയും പോരാട്ടം. രണ്ടാം പകുതിയില്‍ ഇനിയേസ്റ്റയെയും സെര്‍ജിയോ റാമോസിനെയും സ്പാനിഷ് ടീം രംഗത്തിറക്കിയെങ്കിലും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല.
മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറ്റലി സ്വന്തം തട്ടകത്തില്‍ സമനിലയില്‍ കുരുങ്ങി. മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ്ഇരുപത്തിയൊമ്പതാം മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെയിലൂടെ ഇറ്റലി ലീഡെടുത്തെങ്കിലും കളിതീരാന്‍ 11 മിനിറ്റ് അവശേഷിക്കെ ഇംഗ്ലണ്ട് തിരിച്ചടിയ്ക്കുകയായിരുന്നു. ആന്ദ്രോസ് ടൗണ്‍സെന്റിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ സമനില ഗോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha