യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തോല്‍വി. ഒന്നാംപാദത്തില്‍ സ്വന്തം തട്ടകത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിനെ വീഴ്ത്തിയത്.
എട്ടാം മിനിറ്റില്‍ സ്പാനിഷ് സ്‌െ്രെടക്കര്‍ ആചതരംാ മൊറാട്ടയാണ് റയലിനെ ഞെട്ടിച്ച് യുവന്റസിന് ലീഡ് നല്‍കിയത്. ബോക്‌സില്‍ നിന്ന് കാര്‍ലോസ് ടെവസ് തൊടുത്ത ഷോട്ട് ഗ്രൗണ്ടര്‍ കസീയസ് ഡെവ് ചെയ്ത് കുത്തിയകറ്റിയെങ്കിലും കിട്ടിയത് തക്കം പാര്‍ത്തു നിന്ന മൊറാട്ടയ്ക്ക്. സ്‌െ്രെടക്കര്‍ക്ക് പിഴച്ചില്ല. അനായാസമായൊരു ഫിനിഷ്. ഗ്യാലറികളില്‍ ആവേശക്കടല്‍ ഇളക്കിക്കൊണ്ട് യുവന്റസ് മുന്നില്‍. മികച്ച ഒന്നാന്തരം അവസരങ്ങള്‍ക്കുശേഷമായിരുന്നു യുവന്റസിന്റെ ഗോള്‍.
ഗോളിനുശേഷവും ടെവസിലൂടെ ഒന്നാന്തരമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു യുവന്റസ്. 41311 ശൈലിയില്‍ കളം നിറഞ്ഞ് കളിച്ച യുവന്റസിനെ മെരുക്കാന്‍ ഒന്നാം പകുതി വരെ റയലിന് കാര്യമയായി ഒന്നും ചെയ്യാനായില്ല. പരിചയസമ്പന്നനായ ടെവസ് അവര്‍ക്കൊരു നിരന്തര തലവേദനയായിരുന്നു. ഇരുപത് മിനിറ്റെങ്കിലും വേണ്ടിവന്നു റയലിന് ഒന്നുണരാന്‍. വരാനെയും ഹാമസ് റോഡ്രിഗസുമെല്ലാം ചില ഒന്നാന്തരം ഷോട്ടുകള്‍ പായിച്ചാണ് റയലിനെ മത്സരത്തില്‍ തിരിച്ചുകൊണ്ടുവന്നത്. അധികം വൈകിയില്ല, റൊണാള്‍ഡോയിലൂടെ റയല്‍ ഒപ്പമെത്തി. 27ാം മിനിറ്റില്‍ കൊളംബിയന്‍ സ്‌െ്രെടക്കര്‍ ഹാമസ് റോഡ്രിഗസ് പ്രതിരോധമതിലിനിടയിലൂടെ കൊടുത്ത ക്രോസ് കൃത്യമായാണ് റൊണാള്‍ഡോ കുത്തി നെറ്റിലിട്ടത്. ആരാലും ശ്രദ്ധിക്കപ്പെടാതെ ഓടിയെത്തിയാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ എഴുപത്തിയാറാം ഗോള്‍.
സമനില നേടിയതോടെ ഉണര്‍ന്ന റയല്‍ ലീഡുയര്‍ത്തുമെന്ന് കരുതിയെങ്കിലും സംഭവത്തിന് നേരെ മറിച്ചാണ്. അന്‍പത്തിയാറാം മിനിറ്റില്‍ ടെവെസും മൊറാട്ടയും ചേര്‍ന്ന് നടത്തിയ നീക്കം യുവന്റസിന് സമ്മാനിച്ച പെനാല്‍റ്റിയാണ് റയലിന് തിരിച്ചടിയായത്. ടെവെസിന് പന്ത് കൈമാറുമ്പോള്‍ മൊറാട്ട താഴെ വീണെങ്കിലും റഫറി കണ്ണടിച്ചു. എന്നാല്‍, കര്‍വാജലിനെ മറികടന്ന് പന്ത് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടെവെസും വീണതോടെ റഫറി വിസിലൂതി. അന്‍പത്തിഎഴാം മിനിറ്റില്‍ ടെവെസ് എടുത്ത കിക്ക് കസീയസിനെ മറികടന്ന് വലയില്‍. ഒരിക്കല്‍ക്കൂടി ലീഡ് വഴങ്ങിയതോടെ കൂടുതല്‍ പേരെ ആക്രമണത്തിന് നിയോഗിച്ച് റയല്‍ കരുത്തു കാട്ടിയെങ്കിലും ഫലമുണ്ടായില്ല.
https://www.facebook.com/Malayalivartha