ഇനി എന്റെ വകയും സഹായം, നേപ്പാളിലെ കുട്ടികള്‍ക്കായി റൊണാള്‍ഡോയുടെ വക 50 കോടി രൂപ
ഭൂകമ്പനാശം വിതച്ച നേപ്പാളില്‍ സാഹായഹസ്തവുമായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ രംഗത്തെത്തി. അഞ്ച് മില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് (ഏകദേശം 50 കോടി രൂപ) നേപ്പാളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ക്രിസ്ത്യാനോ സംഭവന നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ഫ്രഞ്ച് സ്‌പോര്‍ട്‌സ് മാസികയായ സോഫൂട്ടിനോടാണ് റൊണാള്‍ഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഔദ്യാഗിത ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നേപ്പാളിലെ ജനങ്ങളെ സഹായിക്കാനും റോണോ ആഹ്വാനം ചെയ്തിട്ടുണ്ട്. 100 കോടിയിലേറെ പേര്‍ ഫെയ്‌സ് ബുക്കില്‍ ക്രിസ്റ്റ്യാനോയുടെ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.
ക്രിസ്റ്റ്യാനോയുടെ കാരുണ്യമുഖം മുമ്പും ലോകം കണ്ടതാണ്. 2004ലെ സുനാമി ദുരന്തത്തെത്തുടര്‍ന്ന് ഇന്‍ഡൊനീഷ്യയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ പണം നല്‍കിയിരുന്നു. തന്റെ പേരെഴുതിയ പോര്‍ച്ചുഗല്‍ ജേഴ്‌സിയണിഞ്ഞ് ഒരു കുട്ടി സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം ടെലിവിഷനില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു അന്ന് സഹായവുമായി താരം രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 10 മാസം പ്രായമുള്ള കുട്ടിയുടെ ബ്രെയ്ന്‍ ശസ്ത്രക്രിയയ്ക്കായും ക്രിസ്റ്റ്യാനോ സാമ്പത്തികസഹായം നല്‍കിയിരുന്നു. നേപ്പാളില്‍ കഴിഞ്ഞ മാസം ഉണ്ടായ ഭൂകമ്പത്തില്‍ എണ്ണായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും പതിനായിക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha