ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ ഫൈനലില്‍
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണ്‍മ്യൂണിക്കിനെ തകര്‍ത്ത് ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ ബയേണിനെ 5-3 ന് പരാജയപ്പെടുത്തിയാണ് ബാഴ്സ കലാശക്കൊട്ടിന് അര്‍ഹതനേടിയത്. മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ 3-2ന്റെ മുന്‍തൂക്കം ബയേണിന് ലഭിച്ചു. എങ്കിലും ആദ്യപാദത്തില്‍ ബാഴ്സയില്‍ നിന്നും ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ബയേണ്‍ ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നെയ്മറുടെ (15, 29 മിനിറ്റുകളില്‍) ഗോളുകള്‍ ബാഴ്സക്കായി പിറന്നത്. ഇരുപാദങ്ങളിലുമായി നെയ്മര്‍ മൂന്നു ഗോളുകളാണ് നേടിയിരിക്കുന്നത്. ബയേണിനായി ലക്ഷ്യം കണ്ടത് ബെനാത്തിയ (7), ലെവന്റോസ്ക്കി (59), തോമസ് മുള്ളര്‍ (74) എന്നിവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha