ഐഎസ്എല്‍ ഒക്‌ടോബര്‍ മൂന്നിന് ആരംഭിക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം എഡിഷന്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. എട്ട് നഗരങ്ങളിലായി നടക്കുന്ന ഐഎസ്എല്‍ ഡിസംബര്‍ ഇരുപതിന് നടക്കുന്ന ഫൈനലോടെ അവസാനിക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ കൊല്‍ക്കത്തയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
79 ദിവസങ്ങളിലായി 61 മത്സരങ്ങളാണ് ഐഎസ്എല്‍ രണ്ടാം എഡിഷനിലുള്ളത്. ഹോംഎവേ ഫോര്‍മാറ്റില്‍ 56 മത്സരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ലീഗ് റൗണ്ട്. ഇതേ ഫോര്‍മാറ്റില്‍ ഓരോ ഹോംഎവേ മത്സരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും രണ്ട് സെമി ഫൈനലുകളും.
ഒക്‌ടോബര്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് നടക്കുന്ന രീതിയിലാണ് ഫിക്‌സ്ചര്‍ തയ്യാറാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha